പ്രധാന താരങ്ങളില്ലാതെ പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കന്‍ ടീമുകള്‍ പ്രഖ്യാപിച്ചു

Sports Correspondent

പ്രധാന താരങ്ങളില്ലാതെയുള്ള പാക്കിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ ടീമുകള്‍ പ്രഖ്യാപിച്ചു. ഏകദിനത്തിനും ടി20യ്ക്കുമുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തില്‍ ലഹിരു തിരിമന്നേയും ടി20യില്‍ ദസുന്‍ ഷനകയുമാണ് ടീമിന്റെ നായകന്മാര്‍. ഏകദിനത്തില്‍ 15 അംഗ സംഘത്തെയും ടി20യില്‍ 16 അംഗ സംഘത്തെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏകദിന സ്ക്വാഡ്: ലഹിരു തിരിമന്നേ, ധനുഷ്ക ഗുണതിലക, സദീര സമരവിക്രമ, അവിഷ്ക ഫെര്‍ണാണ്ടോ, ഒഷാഡ ഫെര്‍ണാണ്ടോ, ഷെഹാന്‍ ജയസൂര്യ, ദസുന്‍ ഷനക, മിനോദ് ഭാനുക, വനിഡു ഹസരംഗ, ആഞ്ചലോ പെരേര, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, ഇസുറു ഉഡാന, കസുന്‍ രജിത, ലഹിരു കുമര

ടി20 സ്ക്വാഡ്: ദസുന്‍ ഷനക, ധനുഷ്ക ഗുണതിലക, സദീര സമരവിക്രമ, അവിഷ്ക ഫെര്‍ണാണ്ടോ, ഒഷാഡ ഫെര്‍ണാണ്ടോ, ഷെഹാന്‍ ജയസൂര്യ, ആഞ്ചലോ പെരേര, മിനോദ് ഭാനുക, വനിഡു ഹസരംഗ, ലഹിരു മധുഷനക, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, ഇസുറു ഉഡാന, കസുന്‍ രജിത, ലഹിരു കുമര