“റയലിൽ കളിക്കുമ്പോൾ ബാലൻ ഡി ഓർ ഒക്കെ സ്വപ്നം കാണണം”

- Advertisement -

റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ വലിയ സ്വപ്നങ്ങൾ കാണണമെന്ന് വിനീഷ്യസ് ജൂനിയറിനോട് കസമേറോ. 19കാരനായ ഒരു താരം സാധാരണ എത്തുന്ന ഒരു സ്ഥലത്ത് അല്ല വിനീഷ്യസ് ഉള്ളത്, അതുകൊണ്ട് തന്നെ വലിയ ചിന്തകൾ ആയിരിക്കണം വിനീഷ്യസിന് ഉണ്ടാകേണ്ടത് എന്ന് കസമേറോ പറഞ്ഞു. റയൽ മാഡ്രിഡിൽ ഒരു താരം സ്റ്റാർട്ട് ചെയ്യുന്നു എങ്കിൽ അദ്ദേഹം ബാലൻ ഡി ഓറുൻ ഫിഫാ ബെസ്റ്റും ഒക്കെ ലക്ഷ്യമിടണമെന്നും വിനീഷ്യസിനോടായി കസമേറോ പറയുന്നു.

കഴിഞ്ഞ സീസണിൽ തന്നെ വിനീഷ്യസിന് റയലിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രധാന ഭാഗമായി തന്നെ മാറാൻ ആകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ബ്രസീൽ ടീമിനൊപ്പം ആണ് കസമേറോയും വിനീഷ്യസും ഉള്ളത്.

Advertisement