ഒരു ഓവറിൽ ആറ് സിക്സടിച്ച് ലിയോ കാർട്ടർ – വീഡിയോ

Staff Reporter

ഒരു ഓവറിൽ ആറ് സിക്സുകൾ അടിച്ച് ചരിത്രം സൃഷ്ടിച്ച് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ലിയോ കാർട്ടർ. ന്യൂസിലൻഡിലെ പ്രാദേശിക ടി20 ടൂർണമെന്റായ സൂപ്പർ സ്മാഷിലാണ് ലിയോ കാർട്ടർ ഒരു ഓവറിൽ ആറ് സിക്സുകൾ അടിച്ചു കൂട്ടിയത്. സൂപ്പർ സ്മാഷ് ടൂർണമെന്റിൽ കാന്റർബറിയുടെ താരമാണ് ലിയോ കാർട്ടർ.

 

നോർത്തേൺ ഡിസ്ട്രിക്ട് താരം ആന്റൺ ഡെവിസിച്ചിന്റെ ഓവറിൽ ലിയോ കാർട്ടർ ആറ് സിക്സുകൾ അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സുകൾ നേടുന്ന നാലാമത്തെ താരമാണ് ലിയോ കാർട്ടർ. അതെ സമയം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കൂടി 6 സിക്സുകൾ അടിച്ചു താരങ്ങളിൽ ആറാമനാണ് കാർട്ടർ. മത്സരത്തിൽ 29 പന്തിൽ കാർട്ടർ 79 റൺസ് എടുക്കുകയും ചെയ്തു. ഇന്റർനാഷണൽ ടി20 മത്സരങ്ങളിൽ ഒരു ഓവറിൽ ആറ് സിക്സുകൾ നേടിയ ഏക താരം ഇന്ത്യൻ താരം യുവരാജ് സിങ്ങാണ്. പ്രഥമ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയാണ് യുവരാജ് സിങ് ഈ നേട്ടം സ്വന്തമാക്കിയത്.