ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കില്ല

ജനുവരിയിൽ പുതിയ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യില്ല. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി തന്നെ ഇത് വ്യക്തമാക്കി. ക്ലബ് ഒരു മാറ്റത്തിന്റെ യാത്രയിലാണ്. ഇപ്പോൾ പുതിയ താരങ്ങളെ എത്തിക്കുന്നത് ശരിയാകില്ല എന്ന് ഷറ്റോരി പറഞ്ഞു. പുതിയ താരങ്ങളെ എത്തിച്ച് ആ താരങ്ങൾ ടീമിനോട് ഇണങ്ങുമ്പോഴേക്ക് സീസൺ അവസാനിക്കാൻ ആകും എന്നും ഷറ്റോരി പറഞ്ഞു.

പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നതും എളുപ്പമല്ല എന്ന് ഷറ്റോരി പറഞ്ഞു. ഇപ്പോൾ ഉള്ള താരങ്ങളെ വെച്ച് മുന്നോട്ട് പോവുകയാണ് തന്റെ ചുമതല എന്നും ഷറ്റോരി പറഞ്ഞു. ഈ ടീമിന് സെമിയിൽ എത്താൻ കഴിയുമെന്നും ഷറ്റോരി പ്രതീക്ഷ പ്രകടിപ്പിച്ചു.

Previous articleഓസ്ട്രേലിയക്ക് 243 റൺസ് ലീഡ്!!
Next articleഒരു ഓവറിൽ ആറ് സിക്സടിച്ച് ലിയോ കാർട്ടർ – വീഡിയോ