ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ബേണ്‍സ് – റൂട്ട് കൂട്ടുകെട്ട്

Roryburnsjoeroot

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അവസാന സെഷനിൽ ഇംഗ്ലണ്ടിന്റെ മികച്ച തിരിച്ചുവരവ്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 111/2 എന്ന നിലയിലാണ്. 93 റണ്‍സ് കൂട്ടുകെട്ട് നേടി ജോ റൂട്ടും റോറി ബേൺസുമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റണ്‍സിന് അവസാനിച്ച ശേഷം ഇംഗ്ലണ്ട് 18/2 എന്ന നിലയിലേക്ക് വീണ ശേഷമാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

റോറി ബേണ്‍സ് 59 റൺസും ജോ റൂട്ട് 42 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്. ന്യൂസിലാണ്ടിന്റെ സ്കോറിന് 267 റണ്‍സ് പിന്നിലായാണ് ഇംഗ്ലണ്ട് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

Previous articleവിലയേറിയ കാറുകൾ ഇന്ന് തനിക്കുണ്ടെങ്കിലും ആ പ്ലാറ്റിന ബൈക്ക് താനിന്നും സൂക്ഷിക്കുന്നു – മുഹമ്മദ് സിറാജ്
Next articleട്രെന്റ് അർനോൾഡിന് യൂറോ കപ്പ് സ്ക്വാഡിൽ നിന്ന് പുറത്ത്