ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 73/2 എന്ന നിലയിൽ. തുടക്കത്തിൽ തന്നെ ഉസ്മാന് ഖവാജയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ ശേഷം വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുമെന്ന് കരുതിയെങ്കിലും വാര്‍ണറെ ശര്‍ദ്ധുൽ താക്കൂര്‍ പുറത്താക്കുകയായിരുന്നു.
പൂജ്യം റൺസിന് ഖവാജയെ പുറത്താക്കിയത് മൊഹമ്മദ് സിറാജ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ വാര്‍ണര്‍ – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 69 റൺസാണ് നേടിയത്. വാര്‍ണര്‍ 43 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ലാബൂഷാനെ 26 റൺസും സ്മിത്ത് 2 റൺസും നേടിയാണ് ക്രീസിലുള്ളത്.