കെയിന്‍ വില്യംസണിന് സര്‍ റിച്ചാര്‍ഡ് ഹാഡ്ലി മെഡല്‍

ന്യൂസിലാണ്ട് താരം കെയിന്‍ വില്യംസണ് സര്‍ റിച്ചാര്‍ഡ് ഹാ‍‍ഡ്ലി മെഡല്‍. ആറ് വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് കെയിന്‍ വില്യംസണ്‍ ഏറ്റവും മികച്ച ന്യൂസിലാണ്ട് ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത്. താരത്തിന് അന്താരാഷ്ട്ര ടെസ്റ്റ് താരമെന്ന അവാര്‍ഡും ലഭിച്ചു. വില്യംസണ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ മികവിനുള്ള റെഡ്പാത്ത് കപ്പും ലഭിച്ചു. ഡെവണ്‍ കോണ്‍വേ ആണ് ന്യൂസിലാണ്ടിന്റെ ടി20-ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Screenshot From 2021 04 13 15 29 25

വനിതകളില്‍ അമേലിയ കെര്‍ ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആമി സാത്തെര്‍ത്ത്വൈറ്റിനാണ് ഏകദിന താരത്തിന്റെ ബഹുമതി ലഭിച്ചത്.