ലോകകപ്പിലെ നിരാശ, വെസ്റ്റിൻഡീസ് പരിശീലകൻ ഫിൽ സിമ്മൺസ് രാജിവെച്ചു

Picsart 22 10 25 10 34 58 953

2022 ടി20 ലോകകപ്പിൽ ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന് പിന്നാലെ വെസ്റ്റിൻഡീസ് പരിശീലകൻ ഫിൽ സിമ്മൺസ് സ്ഥാനം ഒഴിഞ്ഞു. അയർലണ്ടിനോടും സ്കോട്ലണ്ടിനോടും പരാജയപ്പെട്ടതോടെയാണ് സൂപ്പർ 12 കാണാതെ വെസ്റ്റിൻഡീസ് പുറത്തായത്.

രാജിവെച്ചു എങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കൂടെ സിമ്മൺസ് പരിശീലകനായി തുടരും. അതു കഴിഞ്ഞാകും വെസ്റ്റിൻഡീസ് പുതിയ പരിശീലകനെ നിയമിക്കുക.

ടീമിനെ മാത്രമല്ല, ഞങ്ങൾ പ്രതിനിധീകരിക്കുന്ന രാജ്യത്തെയും ഈ പരാജയം വേദനിപ്പിക്കുന്നുവെന്നും ഈ പരാജയം നിരാശാജനകവും ഹൃദയഭേദകവുമാണ് എന്നും രാജിവെച്ചു കൊണ്ടുള്ള പ്രസ്താവനയിൽ സിമ്മൺസ് പറയുന്നു. ഞങ്ങളുടെ ആരാധകരോടും അനുയായികളോടും ഞാൻ അഗാധമായി ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.