കരാര്‍ ഒപ്പു വയ്ക്കാതെ ആരെയും സെലക്ഷന് പരിഗണിക്കില്ല, നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ്

Srilanka

ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിൽ രണ്ടാം നിര ടീമിനെ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങി ശ്രീലങ്കന്‍ ബോര്‍ഡ്. പ്രധാന താരങ്ങള്‍ കരാര്‍ ഒപ്പു വയ്ക്കുവാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. കരാര്‍ ഒപ്പുവയ്ക്കാത്ത ഒരാളെയും സെലക്ഷന് പരിഗണിക്കില്ലെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ പ്രമോദയ വിക്രമസിംഗേ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിന് ശേഷമാവും ടീം പ്രഖ്യാപിക്കുക. കരാര്‍ ഒപ്പുവയ്ക്കാതെ ഒരു ഡിക്ലറേഷന്‍ എഴുതിയാണ് ലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് യാത്രയായത്. അതിനും തയ്യാറാകാത്ത താരങ്ങളെ സ്ക്വാഡിലേക്ക് പരിഗണിച്ചതുമില്ല.

ലസിത് എംബുല്‍ദേനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, അഷന്‍ ബണ്ടാര, കസുന്‍ രജിത എന്നിവരെയാണ് ഇത്തരത്തിൽ ഒഴിവാക്കിയത്.

Previous articleസ്നേഹ് റാണ ഇന്ത്യയുടെ ഫിനിഷര്‍ റോളിൽ ശോഭിക്കും – മിത്താലി രാജ്
Next articleമൽസംസുവാള ഇനി മൊഹമ്മദൻസിൽ