മൽസംസുവാള ഇനി മൊഹമ്മദൻസിൽ

Img 20210704 131014

ഐലീഗിനായി ഒരുങ്ങുന്ന മൊഹമ്മദൻസ് എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. മുൻ ഇന്ത്യൻ അണ്ടർ 19 മിഡ്ഫീൽഡർ മൽസംസുവാള ആണ് മുഹമ്മദൻ എസ്‌ സിയിൽ കരാർ ഒപ്പിവെച്ചത്. ജംഷദ്പൂർ എഫ് സിയുടെ താരമായാണ് അവസാനം മൽസംസുവാളയെ കണ്ടത്. സുദേവ എഫ്‌സി, ബെംഗളൂരു എഫ്‌സി, ഡെൽഹി ഡൈനാമോസ് എന്നിവരുടെ ജേഴ്സിയിലും താരം കളിച്ചിട്ടുണ്ട്.

24 കാരനായ മിഡ്‌ഫീൽഡർ മൽസംസുവാള ബെംഗളൂരു എഫ് സിയിൽ ആയിരിക്കെ ഐ-ലീഗ്, ഫെഡറേഷൻ കപ്പ്, സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്. ചൻമാരി എഫ്‌സിയിലൂടെ വളർന്നു വന്ന മൽ‌സാം‌സുവാള പിന്നീട് എ‌ഐ‌എഫ്‌എഫ് എലൈറ്റ് അക്കാദമിയിൽ ചേർന്നു. അവിടെ നിന്നായിരുന്നു ബെംഗളൂരുവിൽ എത്തിയത്.

Previous articleകരാര്‍ ഒപ്പു വയ്ക്കാതെ ആരെയും സെലക്ഷന് പരിഗണിക്കില്ല, നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ്
Next articleഔദ്യോഗിക പ്രഖ്യാപനം എത്തി, ഷിബിൻ രാജ് ഇനി ശ്രീനിധി എഫ് സിയിൽ