സ്നേഹ് റാണ ഇന്ത്യയുടെ ഫിനിഷര്‍ റോളിൽ ശോഭിക്കും – മിത്താലി രാജ്

Mithalirajsnehrana

ഇന്ത്യയുടെ ഈ ഇംഗ്ലണ്ട് ടൂറിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കാവുന്നത് ഓള്‍റൗണ്ടര്‍ സ്നേഹ് റാണയെയാണ്. താരം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ആദ്യം ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയുടെ സമനിലയൊരുക്കിയും പിന്നീട് ഇന്നലെ മൂന്നാം ഏകദിനത്തിൽ നിര്‍ണ്ണായകമായ കൂട്ടുകെട്ട് മിത്താലി രാജിനൊപ്പം പുറത്തെടുത്ത് ടീമിന്റെ വിജയം ഒരുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയായിരുന്നു.

40 പന്തിൽ 50 റൺസ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ മിത്താലി – സ്നേഹ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം ഒരുക്കിയത്. താരത്തിന് ഇന്ത്യയുടെ ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും 2022 ഏകദിന ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും മിത്താലി രാജ് പറഞ്ഞു.

ഫീല്‍ഡ് ക്ലിയര്‍ ചെയ്യുവാന്‍ ശേഷിയുള്ള ഒരാളെ ഫിനിഷര്‍ സ്ലോട്ടിൽ ഇന്ത്യ കുറച്ച് കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സ്നേഹയുടെ ഓള്‍റൗണ്ട് കഴിവ് താരത്തിനെ ആ റോളിലേക്ക് ശക്തമായി തന്നെ പരിഗണിക്കുവാന്‍ കാരണമാകുന്നുവെന്നും മിത്താലി വ്യക്തമാക്കി.

 

Previous articleഎല്ലായിടത്തും മെസ്സി! കോപ അമേരിക്ക ഭരിച്ചു ലയണൽ മെസ്സി!
Next articleകരാര്‍ ഒപ്പു വയ്ക്കാതെ ആരെയും സെലക്ഷന് പരിഗണിക്കില്ല, നിലപാട് കടുപ്പിച്ച് ലങ്കന്‍ ബോര്‍ഡ്