അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരെയും വില കുറച്ച് കാണരുത്, ആര്‍ക്കും ആരെയും തോല്പിക്കാനാകുമെന്ന് സിംബാബ്‍വേ തെളിയിച്ചു – ആരോൺ ഫി‍ഞ്ച്

Sports Correspondent

Aaronfinch
Download the Fanport app now!
Appstore Badge
Google Play Badge 1

ബൗളിംഗിൽ സിംബാബ്‍വേ മികച്ച് നിന്നുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ആരെയും വില കുറച്ച് കാണരുതെന്നും ആര്‍ക്കും ആരെയും ഏത് ദിവസവും തോല്പിക്കാനാകും എന്നത് ഈ മത്സരം ഫലം കാണിച്ചുവെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച്.

ബൗളിംഗ് ഓസ്ട്രേലിയയ്ക്ക് നേരിയ സാധ്യതയുണ്ടായിരുന്നുവെങ്കിലും അവസാന കടമ്പ കടക്കുവാനായില്ലെന്നും ഫിഞ്ച് വ്യക്തമാക്കി. ഓസ്ട്രേലിയയിൽ ഓസ്ട്രേലിയയെ ആദ്യമായാണ് സിംബാബ്‍വേ ഇന്ന് 3 വിക്കറ്റ് വിജയം സ്വന്തമാക്കിയപ്പോള്‍ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 141 റൺസിന് ഒതുക്കിയ ശേഷം 66 പന്ത് അവശേഷിക്കെയാണ് സിംബാബ്‍വേയുടെ വിജയം.