ശുഭ്മന്‍ ഗിൽ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബിസിസിഐ

Shubmangill

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ ഇംഗ്ലണ്ട് പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ. താരത്തെ ഉടന്‍ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ബിസിസിഐ അറിയിച്ചു. പകരം ഓപ്പണറായി ഇന്ത്യ പൃഥ്വി ഷായെ പരിഗണിക്കുന്നുണ്ട്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഗിൽ കളിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇന്ത്യ കരുതൽ താരമായി അഭിമന്യു ഈശ്വരനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ലണ്ടിലെത്തിക്കുവാന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുകയാണെന്നാണ് അറിയുന്നത്. അതേ സമയം ഈശ്വരന് മോശം രഞ്ജി സീസണായിരുന്നു 2019-20 സീസണില്‍ ഉണ്ടായത്. അത് കൂടാതെ ഇന്ത്യയുടെ എ ടീമിനൊപ്പം ന്യൂസിലാണ്ടിലും താരം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി.

ശുഭ്മന്‍ ഗിൽ മാച്ച് ഫിറ്റ് ആകുവാന്‍ മൂന്ന് മാസത്തോളം സമയം എടുക്കുമെന്നാണ് അറിയുന്നതെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ടീം മാനേജര്‍ രണ്ട് ഓപ്പണര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഈ വ്യക്തി വെളിപ്പെടുത്തി.

Previous articleവെമ്പ്ലിയിൽ ഇന്ന് തീപാറും! ആദ്യ സെമിയിൽ ഇറ്റലിയെ പിടിച്ചു കെട്ടാൻ സ്‌പെയിൻ
Next articleപകരം ഓപ്പണര്‍മാരെ അയയ്ക്കുന്നതിനെതിരെ എതിര്‍പ്പുമായി ചേതന്‍ ശര്‍മ്മയും