ഇന്ത്യൻ ബാറ്റിങ് തകർന്നടിഞ്ഞു, ശ്രേയസ് ഒറ്റയ്ക്ക് പൊരുതി നോക്കി

ബെംഗളൂരുവിൽ നടക്കുന്ന പിങ്ക് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 252 റൺസിൽ അവസാനിച്ചു. ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങിയത്. ശ്രേയസ്സ് 92 റൺസ് എടുത്താണ് പുറത്തായത്. 98 പന്തിൽ നിന്നായിരുന്നു ശ്രേയസിന്റെ 92 റൺസ്. 10 ഫോറും 4 സിക്സും അടങ്ങുന്നത് ആയിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. 39 റൺസുമായി പന്തും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മായങ്ക് 4, രോഹിത് 15, വിഹാരി 31, കോഹ്ലി 23 എന്നിവർ നിരാശപ്പെടുത്തി. വാലറ്റത്തിനും ഇന്ന് പിടിച്ചു നിൽക്കാൻ ആയില്ല. ശ്രീലങ്കയ്ക്ക് ആയി ലസിത്, പ്രവീൺ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ധനഞ്ജയ രണ്ടു വിക്കറ്റും വീഴ്ത്തി.