അയ്യര്‍ പേസ് ബൗളര്‍മാര്‍ക്കെതിരെയുള്ള തന്റെ റൺ സ്കോറിംഗ് മെച്ചപ്പെടുത്തണം – വസീം ജാഫര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യിൽ 27 പന്തിൽ 36 റൺസ് നേടിയെങ്കിലും താരം ഫാസ്റ്റ് ബൗളിംഗിനെതിരെ പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പേസ് ബൗളര്‍മാര്‍ക്കെതിരെയുള്ള താരത്തിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുവാനുണ്ടെന്നാണ് വസീം ജാഫര്‍ അഭിപ്രായപ്പെട്ടത്.

ഐപിഎലിലും താരത്തിന് സ്പിന്നര്‍മാര്‍ക്കെതിരെ നല്ല സ്ട്രൈക്ക് റേറ്റ് ആയിരുന്നുവെങ്കിലും പേസര്‍മാര്‍ക്കെതിരെ അത്ര മികച്ചതായിരുന്നില്ല. താരം ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ മേൽക്കൈ നേടുവാനായി ചില ഷോട്ടുകള്‍ സൃഷ്ടിച്ചെടുക്കേണ്ടതുണ്ടെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്.