ഡി.ആർ.എസ് നിയമത്തിൽ മാറ്റാം വരുത്തണമെന്ന ആവശ്യവുമായി സച്ചിൻ ടെണ്ടുൽക്കർ

- Advertisement -

ഇപ്പോൾ നിലവിലുള്ള ഡി.ആർ.എസ് നിയമത്തിൽ മാറ്റം വരുത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഡി.ആർ.എസ് റിവ്യൂ ടീം നടത്തുമ്പോൾ പന്ത് സ്റ്റമ്പിൽ തട്ടിയാൽ ബാറ്റ്സ്മാൻ ഔട്ട് ആയതായി വിധിക്കണെമെന്ന് ടെണ്ടുൽക്കർ ആവശ്യപ്പെട്ടു.

പന്തിന്റെ എത്ര ശതമാനം സ്റ്റമ്പിൽ തട്ടുന്നു എന്നതിനെ ആശ്രയിച്ച് ബാറ്സ്മാനെ പുറത്താക്കുന്ന രീതി ഒഴിവാക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. നിലവിലെ ഡി.ആർ.എസ് നിയമത്തിൽ എൽ.ബി.ഡബ്ലിയു അനുവദിക്കണമെങ്കിൽ പന്തിന്റെ 50 ശതമാനത്തിൽ അധികം സ്റ്റമ്പിൽ പതിക്കണം. അല്ലാതെ പക്ഷം ഗ്രൗണ്ടിലെ അമ്പയർമാരുടെ തീരുമാനമാണ് ഡി.ആർ.എസ് അംഗീകരിക്കുക.

ഗ്രൗണ്ടിലെ അമ്പയറുടെ തീരുമാനം ശരിയല്ലാത്തതുകൊണ്ടാണ് മത്സരത്തിൽ ടീമുകൾ ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതെന്നും ടെന്നീസിലെ പോലെ ടെക്നോളജി ഉപയോഗിച്ച് അത് ഔട്ട് ആണോ അല്ലെയോ എന്ന് വിധിക്കണമെന്നും സച്ചിൻ പറഞ്ഞു. ഇതിനിടയിൽ അമ്പയറുടെ തീരുമാനം എന്താണ് എന്നതിന് പ്രസക്തി ഇല്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Advertisement