ദേശീയ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ പൃഥ്വി ഷായോട് വണ്ണം കുറയ്ക്കുവാന്‍ ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍

Prithvi Shaw India Test
- Advertisement -

വിജയ് ഹസാരെ ട്രോഫിയിലും ഐപിഎലിലും മികച്ച പ്രകടനമാണ് പൃഥ്വി ഷാ പുറത്തെടുത്തതെങ്കിലും ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയ താരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുമുള്ള ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല.

താരത്തിനോട് വീണ്ടും സെലക്ഷന്‍ ലഭിയ്ക്കണമെങ്കില്‍ ഏതാനും കിലോ കുറയ്ക്കണമെന്നാണ് സെലക്ടര്‍മാരുടെ ആവശ്യം. ബാക്കപ്പ് താരമായി പോലും സെലക്ടര്‍മാര്‍ പൃഥ്വി ഷായെ പരിഗണിച്ചിരുന്നില്ല. ബാക്കപ്പ് ഓപ്പണറായി ബംഗാളിന്റെ അഭിമന്യൂ ഈശ്വരനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന ടീമില്‍ നാല് ഓപ്പണര്‍മാരാണ് ഇപ്പോളുള്ളത്. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മയാംഗ് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഇവര്‍. ഇതില്‍ രാഹുല്‍ തന്റെ ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രമേ ടീമിനൊപ്പം യാത്രയാകുകയുള്ളു.

Advertisement