ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വിലക്ക്. 8 മാസത്തെ വിലക്കാണ് താരത്തിന് നേരിടേണ്ടി വരിക. നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് വിലക്ക് ലഭിക്കുക. മുൻ കാല പ്രബല്യത്തോടെയാണ് വിലക്ക് നടപടി. ഇത് പ്രകാരം മാർച്ച് 16 മുതൽ നവംബർ 15 വരെയുള്ള കാലയാളവാണ് വിലക്ക്.
ചുമക്കുള്ള മരുന്നുകളിൽ കാണുന്ന തരം ഉത്തേജകമാണ് താരത്തിന്റെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയത്. ടെർബുറ്റാലിൻ എന്ന ഈ ഉത്തേജകം വാഡയുടെ നിരോധിത പട്ടികയിലുള്ള ഒന്നാണ്. 19 വയസുകാരനായ താരം 2018 ആഗസ്റ്റിൽ ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറിയിരുന്നു. ഡൽഹി ഡെയർ ഡെവിൽസിനായും താരം കളിച്ചിട്ടുണ്ട്.