ബാങ്കോക്ക് ഗ്ലാസ് എഫ്സിയെ പരാജയപ്പെടുത്തി ഇന്ത്യൻ U15

എഎഫ്സി U16 ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യൻ അണ്ടർ 15 ടീമിന് ജയം. കരുത്തരായ ബാങ്കോക്ക് ഗ്ലാസ് എഫ്സിയെയാണ് 4-2 നു ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. സിദ്ധാർത്ഥിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇന്ത്യൻ ടീം ജയം നേടിയത്.

ശുഭോ പോളും ഇന്ത്യക്ക് വേണ്ടി ഗോളടിച്ചു. തായ്ലാന്റിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ 13 മിനുട്ടിൽ സിദ്ധാർത്ഥിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ബാങ്കോക്ക് എഫ്സി ഗോൾ മടക്കിയെങ്കിലും വീണ്ടും സിദ്ധാർത്ഥും ശുഭോ പോളും ഇന്ത്യക്ക് ജയം സമ്മാനിച്ചു. ബിബിയാനോ ഫെർണാണ്ടെസിന്റെ കീഴിലുള്ള ഇന്ത്യൻ ടീം ഇനി മൂന്ന് സന്നാഹ മത്സരങ്ങൾ കൂടിക്കളിക്കും.