ലുകാകു മെഡിക്കൽ പൂർത്തിയാക്കി, ഉടൻ ലണ്ടണിലേക്ക്

ചെൽസിയുടെ പുതിയ സൈനിങ് ആയ ലുകാകു ക്ലബിലേക്ക് ചേരുന്നതിന്റെ ഭാഗമായി മെഡിക്കൽ പൂർത്തിയാക്കി. ഇന്ന് മിലാനിൽ വെച്ചായിരുന്നു താരത്തിന്റെ മെഡിക്കൽ. വിജയകരമായി മെഡിക്കൽ പൂർത്തിയാക്കിയതിനു പിന്നാലെ ലുകാകു ലണ്ടണിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ്. ലണ്ടണിൽ എത്തി കരാർ ഒപ്പുവെച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം വരും. 115മില്യൺ ഡോളറിനാണ് ലുകാകുവിനെ ചെൽസി സ്വന്തമാക്കുന്നത്.

മുൻ ചെൽസി താരം കൂടിയായ ലുകാകു ഇത്തവണ ചെൽസിയിൽ തന്റെ കഴിവു തെളിയിക്കാൻ ഒരുങ്ങിയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്. അവസാന രണ്ടു സീസണിൽ ഇന്റർ മിലാനിൽ ഗോളുകൾ അടിച്ചു കൂട്ടിയ താരമാണ് ലുകാകു. ഇന്റർ മിലാനിൽ 95 മത്സരങ്ങൾ കളിച്ച ലുകാകു അവിടെ 64 ഗോളുകൾ സ്കോർ ചെയ്തു. കൂടാതെ ഇന്റർ മിലാന് 11 വർഷങ്ങൾക്ക് ശേഷം ഒരു ലീഗ് കിരീടം നേടിക്കൊടുക്കാനും ലുകാകുവിനായി. ലുകാകു വരുന്നത് ചെൽസിയുടെ ഗോളടി പ്രശ്നങ്ങൾ തീർക്കും എന്ന് ക്ലബും കരുതുന്നു.