പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ശര്‍ദ്ധുൽ താക്കുര്‍

ഇന്ത്യ എ സംഘത്തിലേക്ക് ശര്‍ദ്ധുൽ താക്കുറിനെ ഉള്‍പ്പെടുത്തി. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റതോടെയാണ് ഈ മാറ്റം. ന്യൂസിലാണ്ടിനെതിരെയുള്ള ചതുര്‍ദിന പരമ്പര ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പുറം വേദന കാരണം പ്രസിദ്ധ് പരമ്പരയിൽ നിന്ന് പുറത്തായത്.

ന്യൂസിലാണ്ട് എയും ഇന്ത്യ എയും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ദുലീപ് ട്രോഫിയ്ക്കുള്ള വെസ്റ്റ് സോൺ ടീമിൽ നിന്ന് ശര്‍ദ്ധുൽ പിന്മാറേണ്ടി വന്നു.

പകരം താരമായി വെസ്റ്റ് സോൺ ടീമിലേക്ക് ചേതന്‍ സക്കറിയയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 8 മുതൽ 25 വരെ തമിഴ്നാട്ടിലാണ് ദുലീപ് ട്രോഫി നടക്കുന്നത്.