ഷമി ടി20 പ്ലാനിൽ വേണ്ട എന്ന ഇന്ത്യയുടെ ചിന്ത ശരിയല്ല എന്ന് സെവാഗ്

മൊഹമ്മദ് ഷമിയുടെ പരിചയസമ്പത്ത് ഇന്ത്യ ഉപയോഗിക്കണം എന്ന് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്. ഷമി ടി20ക്ക് പറ്റിയ താരമല്ല എന്നും ടി20 പ്ലാനിൽ ഷമി വേണ്ട എന്നുമുള്ള ഇന്ത്യയുടെ ചിന്ത ശരിയല്ല എന്നും സെവാഗ് പറഞ്ഞു.

ഷമി ടി20 പ്ലാനുകളിൽ വേണ്ട എന്നത് തെറ്റായ ചിന്താ പ്രക്രിയയാണ്. രണ്ട് വർഷം മുമ്പ്, അശ്വിൻ നിങ്ങളുടെ പദ്ധതിയിലില്ലായിരുന്നു. അത് മാറിയില്ലെ. സെവാഗ് ചോദിക്കുന്നു‌. നിങ്ങളുടെ രണ്ട് ബൗളർമാർക്കും പരിക്കേറ്റിരുന്ന സമയത്ത് എങ്കിലും ഷമിയെ നിങ്ങൾക്ക് തിരഞ്ഞെടുക്കാമായിരുന്നു. സെവാഗ് Cricbuzz വെബ്സൈറ്റിനോട് പറഞ്ഞു.

Mohammed Shami India England

ആവേശ് പുറത്തായപ്പോൾ ഷമിക്ക് കളിക്കാമായിരുന്നു. യുവാക്കൾക്ക് അവസരം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്നത് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് പരിചയസമ്പത്ത് ആവശ്യമാണ്. ആ വേഗതയേറിയ പിച്ചുകളിൽ ഷമി മികച്ച പ്രകടനം നടത്തും,” സെവാഗ് കൂട്ടിച്ചേർത്തു.