അവസാന പന്തിൽ സിക്സുമായി ഷമി, ലക്നൗ – കൊൽക്കത്ത മത്സരം സൂപ്പര്‍ ഓവറിലേക്ക്

മൊഹമ്മദ് ഷമിയുടെ അവസാന പന്തിലെ സിക്സര്‍ നേട്ടം ലക്നൗ – കൊൽക്കത്ത പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നയിച്ചു. അവസാന ഓവറിൽ 17 റൺസ് നേടേണ്ടിയിരുന്ന ലക്നൗവിന് ഹിമ്മത് സിംഗിനെ നഷ്ടമായെങ്കിലും അവസാന പന്തിൽ ജയിക്കാന്‍ 7 റൺസ് വേണ്ടപ്പോള്‍ കാര്‍ത്തിക് ത്യാഗിയെ സിക്സര്‍ പറത്തി മത്സരം ടൈയിലേക്ക് എത്തി. 8 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ സ്കോര്‍ ടൈ ആക്കിയത്.
മിച്ചൽ മാര്‍ഷിനെ വേഗത്തിൽ നഷ്ടമായ ശേഷം എയ്ഡന്‍ മാര്‍ക്രം – ഋഷഭ് പന്ത് കൂട്ടുകെട്ട് 57 റൺസുമായി ലക്നൗവിനെ മുന്നോട്ട് നയിച്ചുവെങ്കിലും മാര്‍ക്രത്തെ പുറത്താക്കി കാമറം ഗ്രീന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 42 റൺസ് നേടിയ പന്തിനെ സുനിൽ നരൈന്‍ മടക്കിയപ്പോള്‍ നിക്കോളസ് പൂരന്‍ മോശം ഫോം തുടര്‍ന്ന് 9 റൺസ് നേടി പുറത്തായി. മുകുൽ ചൗധരിയെയും നഷ്ടമായ ലക്നൗ 93/5 എന്ന നിലയിലായിരുന്നു.
മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 52 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. കാര്‍ത്തിക് ത്യാഗി എറിഞ്ഞ 17ാം ഓവറിൽ ഹിമ്മത് സിംഗും ആയുഷ് ബദോനിയും ഓരോ സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്. ഇതോടെ 18 പന്തിൽ 38 റൺസായിരുന്നു ലക്നൗവിന്റെ ലക്ഷ്യം.
വരുൺ ചക്രവര്‍ത്തി 24 റൺസ് നേടിയ അനുകുൽ റോയിയെയും ജോര്‍ജ്ജ് ലിന്‍ഡേയെ വൈഭവ് അറോറയും പുറത്താക്കിയപ്പോള്‍ ലക്നൗവിന് ഏഴ് വിക്കറ്റ് നഷ്ടമായി. എന്നാൽ ആ ഓവറിൽ നിന്ന് മൊഹമ്മദ് ഷമിയും ഹിമ്മത് സിംഗും ഓരോ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 11 റൺസ് നേടി. അവസാന ഓവറിലേക്ക് മത്സരം കടന്നപ്പോള്‍ 17 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്.