CricketFeaturedIndian Premier League

സൂപ്പര്‍ ഓവര്‍ തൂക്കി നരൈനും കൊൽക്കത്തയും

Kkr

ഷമിയുടെ സിക്സിൽ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചുവെങ്കിലും സൂപ്പര്‍ ഓവറിൽ ടീമിന് കാലിടറി. നിക്കോളസ് പൂരനെയും എയ്ഡന്‍ മാര്‍ക്രത്തെയും മൂന്ന് പന്തിനുള്ളിൽ പുറത്താക്കി സുനിൽ നരൈന്‍ ലക്നൗ ഇന്നിംഗ്സ് 1 റൺസിൽ അവസാനിപ്പിച്ചപ്പോള്‍ പ്രിന്‍സ് യാദവ് എറിഞ്ഞ ആദ്യ പന്ത് ബൗണ്ടറി കടത്തി കൊൽക്കത്തയ്ക്ക് സൂപ്പര്‍ ഓവര്‍ വിജയം സമ്മാനിച്ചു.

നേരത്തെ ഇരു ടീമുകളും 155 റൺസ് നേടിയപ്പോള്‍ മെയിന്‍ ഗെയിം ടൈയിൽ അവസാനിച്ചു. 93/7 എന്ന സ്കോറിൽ നിന്ന് 83 റൺസ് നേടി റിങ്കു സിംഗ് ആണ് കൊൽക്കത്തയെ 155/7 എന്ന സ്കോറിലേക്ക് നയിച്ചത്.

ലക്നൗവും ചേസിംഗിൽ 93/5 എന്ന നിലയിലേക്ക് വീണ ശേഷം ആയുഷ് ബദോനി, ഹിമ്മത് സിംഗ് എന്നിവരാണ് ടീമിനെ മുന്നോട്ട് നയിച്ചത്. അവസാന പന്തിൽ സിക്സര്‍ പറത്തി ഷമിയാണ് സ്കോറുകള്‍ ഒപ്പമെത്തിച്ചത്.