നെഹ്റയുടെ ലോകകപ്പ് സ്ക്വാഡിൽ മൊഹമ്മദ് ഷമിക്ക് ഇടമില്ല

Newsroom

Picsart 22 09 10 01 46 42 205
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിനായി ഇന്ത്യ ഏത് സ്ക്വാഡ് തിരഞ്ഞെടുക്കണം? മുൻ ഇന്ത്യൻ ബൗളർ ആശിഷ് നെഹ്റ തിരഞ്ഞെടുത്ത ടീമിൽ മൊഹമ്മദ് ഷമി ഉൾപ്പെട്ടിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിൽ ഒരുമിച്ച് പ്രവർത്തിച്ചവർ ആയിട്ടും നെഹ്റ ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഷമിയെ ടെസ്റ്റ് ബൗളർ ആയാണ് സെലക്ടർമാർ കാണുന്നത് എന്ന് നെഹ്റ പറഞ്ഞു. അതുകൊണ്ട് ആണ് അദ്ദേഹം സെലക്ടർമാരെ ആകർഷിക്കാത്തത് എന്നുൻ നെഹറ് പറഞ്ഞു.

Mohammed Shami India England

അർഷ്ദീപ്, ഹർഷൽ പട്ടേൽ, ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് നെഹ്റ പറഞ്ഞ ടീമിലെ പേസ് ബൗളർമാർ. ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൽ ഷമി ഇടം പിടിക്കാത്തത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്‌. അതിൽ ഷമി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവെ ഉള്ള നിരീക്ഷണം.

Ashish Nehra’s 15-man India Squad for T20 World Cup: Rohit Sharma, KL Rahul, Virat Kohli, Rishabh Pant, Suryakumar Yadav, Hardik Pandya, Ravindra Jadeja, Yuzvendra Chahal, Ravichandran Ashwin, Dinesh Karthik, Jasprit Bumrah, Harshal Patel, Arshdeep Singh, Bhuvneshwar Kumar, Deepak Hooda