ഹൂഡയും ഷമിയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുമില്ല, ഹൂഡയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക് എത്തുവാന്‍ സാധ്യത

പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ദീപക് ഹൂഡ കളിക്കില്ല. കോവിഡ് മുക്തിയിക്ക് ശേഷം പൂര്‍ണ്ണ ഫിറ്റ്നെസ്സിലേക്ക് എത്താത്ത ഷമിയും പരമ്പരയിൽ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ദീപക് ഹൂഡയും ഷമിയും തിരുവനന്തപുരത്തേക്ക് യാത്രയായിട്ടില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

പുറം വേദന കാരണമാണ് ദീപക് ഹൂഡ ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന മത്സരത്തിൽ സെലക്ഷന് ലഭ്യമായിരുന്നില്ല. ഹൂഡയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ദീപക് ഹൂഡ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിക്കിന്റെ റീഹാബ് കാര്യങ്ങള്‍ക്കായി എത്തി എന്നാണ് ഏറ്റവും പുതിയ വിവരം.