റാഫേൽ ലിയോ മിലാനിൽ തുടരും : മൾഡിനി

പോർച്ചുഗീസ് താരം മിലാനിൽ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൗലോ മൾഡിനി. താരം മിലാനിൽ സന്തോഷവാനാണെന്നും, കരിയർ പടുത്തുയർത്താൻ മിലാനിൽ തുടരുന്നതാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ടെന്നും ടീം ഡയറക്ടർ കൂടിയായ മൾഡിനി പറഞ്ഞു. താരത്തിന് പിറകെ ചെൽസി ഉണ്ടെന്ന സൂചനകൾക്കിടെയാണ് മൾഡിനിയുടെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. “അഭ്യൂഹങ്ങൾ കാര്യമായി എടുക്കുന്നില്ല, താരം തങ്ങളോടെ എന്ത് പറഞ്ഞു എന്നെ നോക്കുന്നുള്ളൂ” അദ്ദേഹം കൂട്ടിച്ചേർത്തു.

Milan Maldini Milan Title 2205 Epa 1080x722

മികച്ച പ്രകടനം തുടരുന്ന ലിയോക്ക് പിറകെ യൂറോപ്പിലെ വമ്പന്മാർ എല്ലാം ഉണ്ട്. ചെൽസിയാണ് നിലവിൽ തരത്തിന് വേണ്ടി ശക്തമായി രംഗത്തുള്ളത്‌. 2024വരെയാണ് നിലവിൽ ലിയോക്ക് മിലാനിൽ കരാർ ഉള്ളത്. ഇത് ഒരു വർഷത്തേക്കെങ്കിലും നീട്ടി നൽകാൻ ആണ് മിലാന്റെ ശ്രമം. അതേ സമയം ഇതിൽ ചില പ്രശ്നങ്ങൾ ഉള്ളതായും സൂചനകൾ ഉണ്ട്. താരം മുമ്പ് ലില്ലേയിലേക്ക് ചേക്കേറുന്നതിനായി കരാർ റദ്ദാക്കിയതിനാൽ പതിനാറ് മില്യൺ യൂറോ സ്പോർട്ടിങ്ങിന് നൽകാൻ ഉണ്ട്. ഇതിന്റെ ഒരുഭാഗം മിലാൻ നൽകണം എന്നാണ് താരം ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് മൾഡിനി നിരാകരിച്ചു. തങ്ങളും സ്പോർട്ടിങും തമ്മിൽ ഈ കാര്യത്തിൽ യാതൊരു നീക്കുപോക്കും ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞു.