സെപ്റ്റംബര്‍ 5 മുതല്‍ ഷാക്കിബ് പരിശീലനത്തിലേക്ക് മടങ്ങിയെത്തും

- Advertisement -

തന്റെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ഷാക്കിബ് അല്‍ ഹസന്‍ ഈ വരുന്ന ശനിയാഴ്ച മുതല്‍ പരിശീലനം ആരംഭിക്കും. സെപ്റ്റംബര്‍ 5ന് ബികെഎസ്പി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് താരം തന്റെ ക്രിക്കറ്റ് പ്രവൃത്തികളുമായി സജീവമാകുന്നത്. വരാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഷാക്കിബ് കളിച്ചേക്കുമെന്ന സൂചന ബംഗ്ലാദേശ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ നല്‍കിയിട്ടുണ്ട്.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടി താരത്തെ ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ ശ്രീലങ്കയിലേക്ക് എത്തിക്കുമെന്നാണ് അറിയുന്നത്. അമേരിക്കയില്‍ നിന്ന് താരം സെപ്റ്റംബര്‍ 2ന് തിരികെ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. ഒക്ടോബര്‍ 29നാണ് താരത്തിന്റെ ഒരു വര്‍ഷത്തെ ഐസിസി വിലക്ക് അവസാനിക്കുന്നത്.

Advertisement