ചെന്നൈയിൻ ഫുൾബാക്ക് ദിൻലിയാന ജംഷദ്പൂർ എഫ് സിയിൽ

- Advertisement -

ചെന്നൈയിന്റെ യുവ റൈറ്റ്ബാക്ക് ആയ ലാൽദിൻലിയാന റെന്ത്ലെ ഇനി ജംഷദ്പൂർ എഫ് സിയിലേക്ക്. താരം ജംഷദ്പൂരുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് കരുതപ്പെടുന്നത്. അവസാന മൂന്ന് സീസണുകളിലായി ചെന്നൈയിൻ എഫ് സിയിൽ ആയിരുന്നു ലാൽദിൻലിയാന കളിച്ചിരുന്നത്. 21കാരനായ താരത്തിന് അധികം അവസരങ്ങൾ ചെന്നൈയിനിൽ ലഭിച്ചിരിന്നില്ല.

എന്നാൽ അവസാന സീസണുകളിൽ അധികം അവസരങ്ങൾ താരത്തിന് കളിക്കാൻ പറ്റിയില്ല. ഓവൻ കോയ്ല് വന്ന ശേഷമാണ് ലാൽദിൻലിയാനയ്ക്ക് കുറച്ചെങ്കിലും അവസരം ലഭിച്ചത്. ആ ഓവൻ കോയ്ല് തന്നെയാണ്‌ ഇപ്പോൾ ലാൽദിൻലിയാനയെ ജംഷദ്പൂരിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ഐ എസ് എൽ സെമിയിലും ഫൈനലിലും താരം കളിച്ചിരുന്നു. മുമ്പ് ഐസാൾ എഫ് സിയിലും താരം കളിച്ചിട്ടുണ്ട്. ചിംഗ വെങ് എഗ് സിയിലൂടെ വളർന്ന വന്ന താരമാണ്.

Advertisement