ഹൈദരബാദിന് ഓസ്ട്രേലിയയിൽ നിന്ന് ഒരു സ്ട്രൈക്കർ

- Advertisement -

പുതിയ ഐ എസ് എൽ സീസണ് വേണ്ടി ടീം ശക്തമാക്കുന്ന ഹൈദരാബാദ് എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ഓസ്ട്രേലിയൻ സ്ട്രൈക്കറായ‌ ജോയൽ ചിയാനിസ് ആണ് ഹൈദരബാദുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് താരം ജോയൽ ഹൈദരബാദിൽ എത്തുന്നത്. ഹൈദരബാദിൽ കളിക്കുന്ന ആദ്യ ഓസ്ട്രേലിയൻ താരമാണ് ജോയൽ. 30കാരനായ താരം ഓസ്ട്രേലിയൻ എ ലീഗ് ക്ലബായ പെർത് ഗ്ലോറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

അവസാന നാലു വർഷമായി പെർത് ഗ്ലോറിക്ക് വേണ്ടിയാണ് ജോയൽ കളിച്ചത്. മുമ്പ് സിഡ്നി എഫ് സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ രണ്ട് ടീമുകൾക്ക് വേണ്ടിയും എ എഫ് സി കപ്പിലും എ എഫ് സി ചാമ്പ്യൻസ് ലീഗിലും ജോയൽ കളിച്ചിട്ടുണ്ട്. മലേഷ്യൻ ക്ലബായ സബാഹ് എഫ് എ, നെഗെരി സെമ്പിലൻ എന്നീ ക്ലബുകൾക്ക് വേണ്ടിയും ജോയൽ മുമ്പ് കളിച്ചിട്ടുണ്ട്.

Advertisement