ധാക്ക ടെസ്റ്റില്‍ ഷാക്കിബ് ഇല്ല

Shakibalhasan

വിന്‍ഡീസിനെതിരെയുള്ള ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ഷാക്കിബിന്റെ സേവനം ലഭ്യമാകില്ല. ആദ്യ ടെസ്റ്റിനിടെയേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. യഥാസമയം ആ പരിക്കില്‍ നിന്ന് താരം ഭേദമാകില്ലെന്നാണ് അറിയുന്നത്. ചട്ടോഗ്രാം ടെസ്റ്റിന്റെ രണ്ടാം ദിവസം ആണ് ഷാക്കിബിന് പരിക്കേറ്റത്.

ബയോ-സെക്യൂരിറ്റി ബബിളില്‍ നിന്ന് താരം പുറത്ത് കടക്കുമെങ്കിലും താരത്തിന്റെ പുരോഗതി ബിസിബി മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി അവലോകനം ചെയ്യുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ കുറിപ്പില്‍ അറിയിച്ചു.

Previous articleഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, വമ്പൻ തിരിച്ചുവരവിൽ മുംബൈ സിറ്റിയെ സമനിലയിൽ കുടുക്കി ഗോവ
Next articleഅയര്‍ലണ്ടിന്റെ സിംബാബ്‍വേ പര്യടനം വീണ്ടും നീട്ടി വെച്ചു