“ഷാകിബിന്റെ അഭാവം രണ്ട് താരങ്ങളെ നഷ്ട്ടപെട്ടതിന് തുല്ല്യം”

ഷാകിബ് അൽ ഹസന്റെ അഭാവം രണ്ട് താരങ്ങളെ നഷ്ട്ടപെട്ടതിന് തുല്ല്യമാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ മോമിനുൾ ഹഖ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് തൊട്ടുമുൻപാണ് ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രതികരണം. വാതുവെപ്പുകാർ സമീപിച്ചത് ഐ.സി.സി അറിയിച്ചില്ലെന്ന കാരണം കാട്ടി ഐ.സി.സി ഷാകിബ് അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. കൂടാതെ ബംഗ്ലാദേശ് ഓപണർ തമിം ഇക്ബാലും ഈ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു.

“ബംഗ്ലാദേശിന് രണ്ട് താരങ്ങളിൽ മൂന്ന് പേരുടെ നഷ്ട്ടമുണ്ട്.  ഷാകിബ് ഹസൻ രണ്ട് താരങ്ങൾക്ക് തുല്യമാണ്.  കൂടാതെ തമിം ഇക്ബാലിന്റെ സേവനവും ബംഗ്ലാദേശിന് ലഭിക്കില്ല” ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു. ഇത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണെങ്കിലും ഇത് മറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണെന്നും മോമിനുൾ ഹഖ് പറഞ്ഞു. ക്യാപ്റ്റനായത് തന്റെ ബാറ്റിങ്ങിനെ ബാധിക്കില്ലെന്നും താൻ എന്നും ബാറ്റ് ചെയ്യുന്നത് പോലെ ചെയ്യുമെന്നും മോമിനുൾ പറഞ്ഞു.

Previous articleബീരിച്ചേരി സെവൻസിനു ഗംഭീര തുടക്കം
Next articleഇന്ന് അഫ്ഗാനെതിരെ ഇന്ത്യ, ആദ്യ ജയം നേടണം