ഷഹീന്‍ അഫ്രീദിയുടെ തീപ്പൊരി സ്പെല്ലില്‍ വെസ്റ്റിന്‍ഡീസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ജമൈക്ക ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Shaheenafridi

168 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. താരത്തിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന് വെസ്റ്റിന്‍ഡീസ് 16/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അതിന് ശേഷം റോസ്ടൺ ചേസും ജെര്‍മൈന്‍ ബ്ലാക്ക്വുഡും ചേര്‍ന്ന് 22 റൺസ് നേടി ലഞ്ച് വരെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ 38/3 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്. ക്രെയിഗ് ബ്രാത്‍വൈറ്റ്, കീരന്‍ പവൽ, എന്‍ക്രു ബോണ്ണര്‍ എന്നിവരുടെ വിക്കറ്റ് ഷഹീന്‍ അഫ്രീദിയാണ് നേടിയത്.

വിജയത്തിനായി ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് 130 റൺസ് കൂടിയാണ് നേടേണ്ടത്.

Previous articleഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് പരാജയം, നുനോ സാന്റോക്ക് സ്പർസിൽ ഗംഭീര തുടക്കം
Next articleലാലിഗ ചാമ്പ്യന്മാർക്ക് വിജയ തുടക്കം