ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80 റണ്‍സിന്റെ ലീഡ്

അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിപ്പിച്ചുവെങ്കിലും കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡാണ് ശ്രീലങ്ക നേടിയിട്ടുള്ളത്. 74 റണ്‍സ് നേടിയ ദിനേശ് ചന്ദിമലും 48 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയും ആണ് തകര്‍ച്ച നേരിട്ട ശ്രീലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

നിരോഷന്‍ ഡിക്ക്വെല്ല 21 റണ്‍സും ധനന്‍ജയ ഡിസില്‍വ 32 റണ്‍സും നേടി. ചന്ദിമല്‍ പുറത്താകുമ്പോള്‍ 235/8 എന്ന നിലയിലുള്ള ലങ്കയെ ഒമ്പതാം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയോടൊപ്പം(5*) 36 റണ്‍സ് നേടി ദില്‍രുവന്‍ പെരേരയാണ് മുന്നോട്ട് നയിച്ചത്. പെരേരയെയും അവസാന വിക്കറ്റായി ലഹിരു കുമരയെയും ഒരേ ഓവറില്‍ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അബ്ബാസ് 4 വിക്കറ്റ് നേടി. ഹാരിസ് സൊഹൈലിനാണ് ഒരു വിക്കറ്റ്.

Previous articleസ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ ഇന്നിംഗ്സ്
Next articleകൊൽക്കത്തക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ