ശദബ് ഖാനും ആദ്യ ടെസ്റ്റിൽ ഇല്ല

20201223 132101

പാകിസ്ഥാന്റെ ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ശദബ് ഖാനും കളിക്കില്ല. തുടയെല്ലിനേറ്റ പരിക്കാണ് ശദബ് ഖാനെ ആദ്യ ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ താരം എത്ര കാലം പുറത്തിരിക്കേണ്ടി വരും എന്ന് വ്യക്തമാവുകയുള്ളൂ. ഓൾ റൗണ്ടറായ ശദബ് ഖാനു പകരം ആദ്യ ടെസ്റ്റിനായുള്ള സ്ക്വാഡിൽ ഇടം കയ്യൻ സ്പിന്നർ സഫർ ഗോഹർ ഇടം നേടി.

കഴിഞ്ഞ പ്രാദേശിക സീസണിൽ 38 വിക്കറ്റുകൾ എടുക്കാൻ സഫറിനായിരുന്നു. 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഇതുവരെ 144 വിക്കറ്റുകൾ എടുത്തിട്ടുള്ള താരമാണ് സഫർ ഗോഹർ. അദ്യ ടെസ്റ്റിൽ ബാബർ അസം, ഇമാമുൽ ഹഖ് എന്നിവരും കളിക്കില്ല എന്ന് നേരത്തെ വ്യക്തമായിരുന്നു.

Squad: Mohammad Rizwan (captain for 1st Test), Abid Ali, Azhar Ali, Faheem Ashraf, Fawad Alam, Haris Sohail, Imran Butt, Mohammad Abbas, Naseem Shah, Sarfaraz Ahmed, Shaheen Afridi, Shan Masood, Sohail Khan, Yasir Shah and Zafar Gohar. (Babar Azam, Imam-ul-Haq and Shadab Khan not available for the first Test).

Previous articleജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ വെസ്റ്റ് ഹാം പൂർത്തിയാക്കി
Next articleഡി ബ്രുയിൻ സിറ്റിയിൽ തുടരും, കരാർ ഉടൻ ഒപ്പുവെക്കും