തകര്‍ച്ചയിൽ നന്ന് കരകയറി പാക്കിസ്ഥാന്‍, രക്ഷകനായത് ഷദബ് ഖാന്‍, പൂരന് 4 വിക്കറ്റ്

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ തകര്‍ച്ചയിൽ നിന്ന് കരകയറി 269/9 എന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ 115/5 എന്ന നിലയിലേക്ക് ടീം വീണിരുന്നു. ഫകര്‍ സമനും(35) ഇമാം ഉള്‍ ഹക്കും(62) ചേര്‍ന്ന് മികച്ച തുടക്കമാണ് പാക്കിസ്ഥാന് നൽകിയത്.

85/0 എന്ന നിലയിൽ നിന്ന് 88/2 എന്ന നിലയിലേക്ക് വീണ ടീമിന് ഇമാം ഉള്‍ ഹക്കിനെ(62) നഷ്ടമാകുമ്പോള്‍ 113 റൺസായിരുന്നു സ്കോര്‍ ബോര്‍ഡിൽ. അവിടെ നിന്ന് 117/5 എന്ന നിലയിലേക്ക് വീണ ടീമിനെ ഖുഷ്ദിൽ ഷായും ഷദബ് ഖാനും ചേര്‍ന്ന് നേടിയ 84 റൺസാണ് ഇരുനൂറ് കടത്തുവാന്‍ സഹായിച്ചത്.

ഖുഷ്ദിൽ 34 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സിലെ 48ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായ ഷദബ് ഖാന്‍ 78 പന്തിൽ നിന്ന് 86 റൺസാണ് നേടിയത്.

Nicholaspooran

തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയ നിക്കോളസ് പൂരനാണ് പാക്കിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.