അവസാന ഓവറില്‍ 21 റണ്‍സുമായി ഷദബ് ഖാന്‍, പാക്കിസ്ഥാന്‍ 168/9, ബ്യൂറന്‍ ഹെന്‍ഡ്രിക്സിനു നാല് വിക്കറ്റ്

- Advertisement -

മൂന്നാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 169 റണ്‍സ് വിജയ ലക്ഷ്യം നല്‍കി പാക്കിസ്ഥാന്‍. അവസാന ഓവറില്‍ നേടിയ 21 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോറിലേക്ക് എത്തുന്നത്. ആന്‍ഡിലെ ഫെഹ്ലുക്വായോ എറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് അടക്കം നേടിയ ഷദബ് ഖാന്‍ 8 പന്തില്‍ നിന്ന് 22 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

26 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും റണ്‍സ് നേടിയ ആസിഫ് അലിയുമാണ് പാക്കിസ്ഥാനു വേണ്ടി റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ബാബര്‍ അസം 11 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയപ്പോള്‍ ഇമാദ് വസീം 13 പന്തില്‍ 19 റണ്‍സ് നേടി.

പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കുവാന്‍ അനുവദിക്കാതെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ബ്യൂറന്‍ ഹെന്‍ഡ്രിക്സ് നാലും ക്രിസ് മോറിസ് രണ്ടും വിക്കറ്റാണ് ആതിഥേയര്‍ക്ക് വേണ്ടി നേടിയത്. 14 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് നാല് പാക്കിസ്ഥാന്‍ വിക്കറ്റുകള്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സ് നേടിയത്.

Advertisement