സിംബാബ്‍വേയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി മിറിന്റെ പരിക്ക്

Sports Correspondent

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ മിന്നും ഫോമില്‍ കളിച്ച സിംബാബ്‍വേ താരം സോളമന്‍ മിര്‍ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളില്‍ നിന്ന് പുറത്ത്. ടി20 പരമ്പരയില്‍ 94, 63 എന്നിങ്ങനെ രണ്ട് മികച്ച ഇന്നിംഗ്സ് പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കെതിരെയും പുറത്തെടുത്ത താരം പരിക്ക് മൂലം ഏകദിന പരമ്പരയില്‍ കളിക്കില്ല എന്നാണ് അറിയുന്നത്. 28 വയസ്സുകാരന്‍ താരത്തിനും കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്നാണ് അറിയുന്നത്.

കൈല്‍ ജാര്‍വിസിന്റെ സേവനം നിലവില്‍ നഷ്ടമായിരിക്കുന്ന സിംബാബ്‍വേയ്ക്ക് മിറിന്റെ നഷ്ടം കനത്ത തിരിച്ചടിയാണ്. ജാര്‍വിസ് ആറാഴ്ചയോളമാണ് വിശ്രമം എടുക്കേണ്ടതുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial