ജോർഗിഞ്ഞോ ചെൽസിയിലേക്കെന്ന് നാപോളി പ്രസിഡന്റ്

- Advertisement -

നാപോളി താരം ജോർഗിഞ്ഞോ ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ എത്തുമെന്ന്  നാപോളി പ്രസിഡന്റ് ഔറേലിയ ഡി ലൗറേന്റീസ്.  അതെ സമയം മുൻ നാപോളി കോച്ച് ആയിരുന്ന മൗറിസിയോ സാരിയുടെ ചെൽസിയിലേക്കുള്ള വരവ് തീരുമാനമായിട്ടില്ല എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു. സാരി ചെൽസിയിലേക്ക് പോവുമോ ഇല്ലയോ എന്നത് സാരിയുടെ തീരുമാനം ആണെന്നും തന്റെ ആവശ്യങ്ങൾ താൻ സാരിയെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

ജോർഗിഞ്ഞോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്നാണ് കരുതപ്പെട്ടെങ്കിലും താരം ചെൽസിയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നും നാപോളി പ്രസിഡന്റ് പറഞ്ഞു. താരത്തിന്റെ തീരുമാനം ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് പകരം ചെൽസി തിരഞ്ഞെടുത്തതെന്നും ലൗറേന്റീസ് പറഞ്ഞു. സാരി ചെൽസിയിലേക്ക് പോയാലും ഇല്ലെങ്കിലും ജോർഗിഞ്ഞോയുടെ ചെൽസിയിലേക്കുള്ള  ട്രാൻസ്ഫർ നടക്കുമെന്നും നാപോളി പ്രസിഡന്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement