“വേറെ രാജ്യത്ത് കളിച്ചിരുന്നെങ്കിൽ സെവാഗ് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു”

- Advertisement -

വേറെ ഒരു രാജ്യത്തായിരുന്നു മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് കളിച്ചിരുന്നതെങ്കിൽ താരം ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ്. വിരേന്ദർ സെവാഗ് പലപ്പോഴും സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും നിഴലിൽ ഒതുങ്ങി പോയെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

വേറെ ഒരു രാജ്യത്ത് കളിച്ചിരുന്നെങ്കിൽ വിരേന്ദർ സെവാഗ് 10,000 ടെസ്റ്റ് റൺസ് നെടുമായിരുന്നുവെന്നും റഷീദ് ലത്തീഫ് കൂട്ടിച്ചേർത്തു. സെവാഗ് ആരെയും ഭയപ്പെട്ടിരുന്നില്ലെന്നും ഒരു മത്സരത്തിന്റെ ഗതി നിർണ്ണയിക്കാൻ പറ്റിയ താരമായിരുന്നു സെവാഗ് എന്നും ലത്തീഫ് പറഞ്ഞു.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും അപകടകാരിയായ ഓപ്പണറായിട്ടാണ് ക്രിക്കറ്റ് ലോകം സേവാഗിനെ അറിയപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വിരേന്ദർ സെവാഗ് 8586 റൺസും നേടിയിട്ടുണ്ട്.

Advertisement