പരിശീലനം തുടങ്ങി രണ്ടാം ദിവസം ഉംറ്റിറ്റിക്ക് പരിക്ക്

- Advertisement -

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി വീണ്ടും പരിക്ക്. ബാഴ്സലോണ പരിശീലനം പുനരാരംഭിച്ച് രണ്ടാം ദിവസമാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. കാഫ് ഇഞ്ച്വറിയാണ്. താരം ആഴ്ചകളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മാത്രമായിരുന്നു ഉംറ്റിറ്റിക്ക് പരിക്ക് മാറി ടീമിനൊപ്പം ചേരാൻ ആയിരുന്നത്.

2018-19 സീസൺ തുടക്കം മുതൽ ഉംറ്റിറ്റിയെ പരിക്ക് വേട്ടയാടുകയാണ്. അതുകൊണ്ട് തന്നെ താരം തന്റെ പഴയ ഫോമിലേക്ക് പിന്നീട് എത്തിയതുമില്ല. ഉംറ്റിറ്റിക്ക് ബാഴ്സലോണയിൽ എത്തിയ ശേഷം വരുന്ന ഒമ്പതാമത്തെ പ്രധാന പരിക്കാണ് ഇത്. ഇത് വരെ 58 മത്സരങ്ങൾ പരിക്ക് കാരണം ഉംറ്റിറ്റിക്ക് ബാഴ്സലോണയിൽ നഷ്ടമായി.

Advertisement