എലിസബത്ത് രാജ്ഞിയുടെ മരണം, ഓവലിലെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഓവലിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ആണ് ഈ തീരുമാനം. മറ്റു ദിവസത്തെ കളി തുടരുമോ എന്നത് പിന്നീട് മാത്രമാണ് അറിയിക്കുക എന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ഇത് കൂടാതെ റേച്ചൽ ഹോയ്ഹോ ഫ്ലിന്റ് ട്രോഫിയുടെ മത്സരങ്ങളും മാറ്റി വെച്ചിട്ടുണ്ട്.