രണ്ടാം ദിവസം മഴയൊതുങ്ങിയില്ല, ബേസിന്‍ റിസര്‍വ്വില്‍ കളി നടന്നില്ല

വെല്ലിംഗ്ടണിലെ ന്യൂസിലാണ്ട് ബംഗ്ലാദേശ് ടെസ്റ്റിന്റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിവസം മോശം കാലാവസ്ഥയാണ് പ്രവചിച്ചിരുന്നതെങ്കിലും രണ്ട് ദിവസവും ഒരോവര്‍ പോലും എറിയുവാന്‍ സാധിച്ചില്ല എന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് തിരിച്ചടിയായി. ആദ്യ ദിവസത്തേതിനു സമാനമായി ടോസ് പോലും രണ്ടാം ദിവസവും നടന്നില്ല.

ഹാമിള്‍ട്ടണില്‍ നടന്ന ആദ്യ ടെസ്റ്റ് ന്യൂസിലാണ്ട് ഇന്നിംഗ്സിനും 52 റണ്‍സിനു ജയിച്ചിരുന്നു. പരമ്പരയിലെ അടുത്ത മത്സരം ക്രൈസ്റ്റ്ചര്‍ച്ചിലാണ് അരങ്ങേറുക.