ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്ന് ഷോൺ ആബട്ട് പുറത്ത്

ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടി20 ടീമിൽ നിന്ന്ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ഷോൺ ആബട്ട് പുറത്ത്. പരിശീലനം നടത്തുന്നതിനിടെ കൈ വിരലിന് പൊട്ടലേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇന്ന് തുടങ്ങിയ ശ്രീലങ്ക – ഓസ്ട്രേലിയ ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ടി20 പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയൻ എ ടീമിന് വേണ്ടിയും കളിക്കാനിരിക്കെയാണ് താരത്തിന് പരിക്ക് വില്ലനായത്. ആബട്ടിനു പകരമായി സ്കോട് ബോളണ്ടിനെ ഓസ്‌ട്രേലിയൻ എ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ആബട്ടിനെ കൂടാതെ പീറ്റർ ഹാൻഡ്‌സ്‌കോമ്പും ഓസ്ട്രേലിയ എ ടീം വിട്ടിട്ടുണ്ട്. തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് ഹാൻഡ്‌സ്‌കോമ്പ് ടീം വിട്ടത്. താരത്തിന്റെ പകരം ജിമ്മി പിയേഴ്സണെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.