രണ്ടാം ഇന്നിങ്സിലും ബാറ്റിംഗ് ദുഷ്കരം, കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിലെ കര്‍ണ്ണാടകയും ഉത്തര്‍ പ്രദേശും തമ്മിലുള്ള മൂന്നാം ക്വാര്‍ട്ടര്‍ ഫൈനൽ നാളെക്ക് അവസാനിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ന് രണ്ടാം ദിനം അവസാനിക്കുമ്പോൾ കർണാടക അവരുടെ രണ്ടാം ഇന്നിങ്സിൽ 100/8 എന്ന നിലയിലാണ്‌. അവർക്ക് 198 റൺസിന്റെ ലീഡ് ഇപ്പോൾ ഉണ്ട്. എന്നാൽ വിജയിക്കാൻ ഈ റൺസ് മതിയാകുമോ എന്ന ഭീതി കർണാടകയ്ക്ക് ഉണ്ട്.

ഇന്ന് ഒന്നാം ഇന്നിംഗ്സിൽ വെറും 253 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഉത്തര്‍ പ്രദേശിനെ 155 റൺസിന് ഒതുക്കി 98 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കര്‍ണ്ണാടകക്ക് ആയിരുന്നു. എന്നാൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രണ്ടാം ഇന്നിങ്സിലും ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടു. 22 റൺസ് എടുത്തു പുറത്തായ മായങ്ക് അഗർവാൾ ആണ് കർണാടകയുടെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറർ. ഇപ്പോൾ 10 റൺസുമായി ശരത്ത് ആണ് ക്രീസിൽ ഉള്ളത്.

ഉത്തര പ്രദേശിനായി സൗരബ് കുമാർ 3 വിക്കറ്റും അങ്കിത് രാജ്പുത് 2 വിക്കറ്റും വീഴ്ത്തി.