യു.എ.എക്കെതിരെ വമ്പൻ ജയം, ലോകകപ്പ് യോഗ്യത ഉറപ്പിച്ച് സ്കോട്ലാൻഡ്

Photo:Twitter/@T20WorldCup
- Advertisement -

യു.എ.ഐ 90 റൺസിന്‌ തോൽപ്പിച്ച് സ്കോട്ലാൻഡ് അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. ഇന്ന് നടന്ന യോഗ്യത മത്സരത്തിൽ ഏകപക്ഷീയ ജയം സ്വന്തമാക്കിയാണ് സ്കോട്ലാൻഡ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

ആദ്യ ബാറ്റ് ചെയ്ത സ്കോട്ലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. 43 പന്തിൽ 65 റൺസ് എടുത്ത മുൻസെയുടെ പ്രകടനവും  അവസാന ഓവറുകളിൽ വെടികെട്ട് പ്രകടനം നടത്തിയ ബെറിങ്ടന്റെ പ്രകടനവും സ്കോട്ലൻഡിന് മികച്ച സ്കോർ നേടി കൊടുത്തു. ബെറിങ്ടൺ വെറും 18 പന്തിൽ നിന്ന് 48 റൺസ് എടുത്താണ് പുറത്തായത്.

തുടർന്ന് ബാറ്റ് ചെയ്ത യു.എ.ഇ 108 റൺസിന് എല്ലാവരും ഓൾ ഔട്ട് ആവുകയായിരുന്നു. യു.എ.ഇക്ക് വേണ്ടി 34 റൺസ് എടുത്ത റമീസ് ഷഹ്സാദ് മാത്രമാണ് കുറച്ചെങ്കിലും പൊരുതിനോക്കിയത്. സ്കോട്ലൻഡിന് വേണ്ടി ഷെരീഫും വാട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisement