2019ല്‍ ശ്രീലങ്കയുടെ സ്കോട്‍ലാന്‍ഡ് പര്യടനം

- Advertisement -

മേയ് 2019ല്‍ ശ്രീലങ്ക ഏകദിനങ്ങള്‍ക്കായി സ്കോട്‍ലാന്‍ഡിലേക്ക്. ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പാണ് ശ്രീലങ്ക സ്കോട്‍ലാന്‍‍ഡില്‍ എത്തുന്നത്. ക്രിക്കറ്റ് സ്കോട്‍ലാന്‍ഡ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മേയ 18, 21 തീയ്യതികളില്‍ നടക്കുന്ന മത്സരങ്ങളുടെ വേദി നിശ്ചയിച്ചിട്ടില്ല. അത് സംബന്ധിച്ച തീരുമാനം അടുത്ത മാസം വരുമെന്നാണ് അറിയുന്നത്.

നേരിയ വ്യത്യാസത്തില്‍ ലോകകപ്പ് യോഗ്യത നഷ്ടമായ സ്കോട്‍ലാന്‍ഡ് തങ്ങളുടെ ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാവും മത്സരങ്ങളെ സമീപിക്കുക. ലോകകപ്പിനില്ലെങ്കിലും അടുത്തിടെ ഏകദിനങ്ങളില്‍ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടുവാന്‍ ടീമിനു കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പ് ശ്രീലങ്ക അനൗദ്യോഗിക ഏകദിനങ്ങള്‍ക്കായി സ്കോട്‍ലാന്‍ഡില്‍ എത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ ലങ്ക പരാജയപ്പെട്ടിരുന്നു.

Advertisement