ലോകകപ്പില്‍ പാണ്ഡ്യയ്ക്ക് നേരെ പന്തെറിയണമെന്നത് ഓര്‍ത്ത് തനിക്ക് ഭയമെന്ന് മലിംഗ

PicCourtesy: Mumbai Indians Twitter
- Advertisement -

ഐപിഎലില്‍ ഇന്നലെ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവിനെ പുകഴ്ത്തി ലസിത് മലിംഗ. ഇന്നലെ നാല് വിക്കറ്റുകളുമായി കളിയിലെ മാന്‍ ഓഫ് ദി മാച്ചായി മലിംഗ മാറിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ 16 പന്തില്‍ നേടിയ 37 റണ്‍സാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്. ലോകകപ്പില്‍ താരത്തിനെതിരെ ബൗള്‍ ചെയ്യണമെന്നത് ഓര്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയുണ്ടെന്നാണ് മലിംഗ പറഞ്ഞത്.

ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ഫോമിലാണെന്ന് തനിക്കിയാം അതിനാല്‍ തന്നെ ശ്രീലങ്കയ്ക്ക് വേണ്ടി കളിയ്ക്കുമ്പോള്‍ താന്‍ ഹാര്‍ദ്ദിക്കിനെതിരെ പന്തെറിയുമ്പോള്‍ ഉള്ളില്‍ ആ ഭയ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ലസിത് മലിംഗ് പറഞ്ഞു.

ജൂലൈ 6നാണ് ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരം. ഇരുവരുടെയും ഗ്രൂപ്പിലെ അവസാന മത്സരമായിരിക്കും ഇത്. ലീഡ്സിലെ ഹെഡിംഗ്‍ലിയിലാണ് മത്സരം അരങ്ങേറുക.

Advertisement