ഇന്ത്യയുടെ പുതിയ ബാറ്റിംഗ് താരങ്ങൾ ആയ സർഫറാസ് ഖാനും വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനും ബിസിസിഐയുടെ സെൻട്രൽ കോൺട്രാക്‌റ്റ് ലഭിച്ചു. ഗ്രൂപ്പ് സിയിൽ ഒരു കോടി രൂപ വാർഷിക റിട്ടൈനർഷിപ്പ് ഫീസിൽ വരുന്ന കരാറിൽ ആണ് ഇരുവരെയും ഉൾപ്പെടുത്തിയത്. നിലവിലെ സീസണിൽ മൂന്ന് ടെസ്റ്റുകൾ കളിക്കുക എന്ന മാനദണ്ഡം ഇവർ അഞ്ചാം ടെസ്റ്റോടെ പൂർത്തിയാക്കിയിരുന്നു.
തിങ്കളാഴ്ച ചേർന്ന ബിസിസിഐ അപെക്‌സ് കൗൺസിൽ യോഗത്തിലാണ് ഇവരുടെ പേരുകൾ അംഗീകരിച്ചത്. സർഫറാസ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ നേടിയിരുന്നു. ജുറെലും ഈ പരമ്പര മികച്ചതായിരിന്നു. റാഞ്ചിയിലെ ചേസിംഗിൽ 90, 39 നോട്ടൗട്ട് സ്‌കോറുകൾ നേടിയ ജൂറൽ തൻ്റെ രണ്ടാമത്തെ കളിയിൽ തന്നെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.