മാനസിക സമ്മർദ്ദത്തെ തുടർന്ന് ക്രിക്കറ്റ് മതിയാക്കി ഇംഗ്ലീഷ് വനിതാ താരം സാറ ടെയ്‌ലർ. വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാനായ സാറ ഇംഗ്ലണ്ടിന് വേണ്ടി 226 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തന്റെ 17മത്തെ വയസ്സിൽ 2006ൽ ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം നടത്തിയ താരമാണ് സാറ ടെയ്‌ലർ. മാനസിക സമ്മർദ്ദത്തെ തുടർന്ന് 2006ൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നിരുന്നു. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ താരങ്ങളെ പുറത്താക്കുന്നതിൽ പങ്കുവഹിച്ച താരമാണ് സാറ ടെയ്‌ലർ. 232 പേരെയാണ് സാറ ടെയ്‌ലർ പുറത്താക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി 226 മത്സരങ്ങളിൽ നിന്ന് 6533 റൺസും സാറ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സാറ ടെയ്‌ലർ രണ്ടാം സ്ഥാനത്താണ്. 2017ൽ ഇംഗ്ലണ്ട് ലോക കിരീടം നേടിയപ്പോൾ മികച്ച പ്രകടനവുമായി സാറ ടെയ്‌ലർ ഉണ്ടായിരുന്നു. ടൂർണമെന്റിൽ 49.50 ആവറേജുമായി 396 റൺസാണ് സാറ ടെയ്‌ലർ ലോകകപ്പിൽ നേടിയത്.